വീക്ഷണം വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു: വി എം സുധീരന്‍

Posted on: July 9, 2015 9:00 pm | Last updated: July 9, 2015 at 9:00 pm
SHARE

9ekd5jf1 copy
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണം വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞ് വീക്ഷണം വെറുതെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയാണെന്നും പാര്‍ട്ടി നയങ്ങളില്‍ വീക്ഷണം അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സുധീരന്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങള്‍ കെ പി സി സി തന്നെ വിശദീകരിക്കും. വിക്ഷണത്തിലെ ലേഖനങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും പാര്‍ട്ടിയുടെ ചുമുതലകള്‍ പാര്‍ട്ടി തന്നെ നിര്‍വ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകള്‍ക്ക് പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പിന്തുണയുണ്ട്. വിഴിഞ്ഞം പദ്ധതിയില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും സുധീരന്‍ വിശദീകരിച്ചു.