അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബത്തെ വിമര്‍ശിച്ച് ഹേമമാലിനിയുടെ ട്വീറ്റ്‌

Posted on: July 8, 2015 11:07 am | Last updated: July 9, 2015 at 12:00 pm
hemamalini
അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബത്തെ വിമര്‍ശിച്ച് ഹേമമാലിനിയുടെ ട്വീറ്റ്‌

ന്യൂഡല്‍ഹി: തന്റെ കാറിടിച്ചു മരിച്ച പെണ്‍കുട്ടിയുടെ പിതാവ് ട്രാഫിക് നിയമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും കുഞ്ഞിന്റെ ജീവിതം രക്ഷിക്കാമായിരുന്നുവെന്നും നടിയും എംപിയുമായ ഹേമമാലിനി. മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് പെണ്‍കുട്ടിയുടെ പിതാവിനെ ഹേമമാലിനി വിമര്‍ശിച്ചത്. അപകടത്തിനു ശേഷം രണ്ടു തരം നീതിയുമായി പൊലീസ് നിലകൊള്ളാതിരുന്നെങ്കില്‍ തന്റെ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് അഭിപ്രായപ്പെട്ടിരുന്നു. ഹേമമാലിനിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കാണിച്ച ജാഗ്രത തന്റെ മകളുടെ കാര്യത്തിലും ഉണ്ടായില്ലെന്നും ഇതാണ് ഒരുപരിധിവരെ മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പിതാവിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

അപകടത്തില്‍ കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ സഹോദരന്‍ കൈകാലുകളില്‍ ക്ഷതവുമായി ജയ്പൂരിലെ ഒരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം ഇവര്‍ സഞ്ചരിച്ചിരുന്ന ഓള്‍ട്ടോ കാറില്‍ ഹേമമാലിനിയുടെ കാര്‍ ഇടിക്കുകയായിരുന്നു.