ജനവാസ കേന്ദ്രങ്ങളില്‍ പുലിശല്യം രൂക്ഷമാകുന്നു

Posted on: July 8, 2015 6:00 am | Last updated: July 7, 2015 at 10:44 pm

MANGALAMDAM CHITTADIYIL PULIYIRANGI ADINE KADICHU KONNA NILAYIL
വടക്കഞ്ചേരി: ചിറ്റടി സെന്ററില്‍ പുലി ആടിനെ കടിച്ചു കൊന്നു. മംഗലംഡാം മലയോര മേഖലയില്‍ മാത്രം കണ്ട് വന്നിരുന്നപുലിശല്യം ആയിരകണക്കിന് ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിക്കുന്നു. തിങ്കളാഴ്ച രാത്രി ചിറ്റടി സെന്ററില്‍ വെട്ടിക്കല്‍ ജോര്‍ജ്ജിന്റെ ആടിനെ പുലി കടിച്ച് കൊന്നു.
ജോര്‍ജ്ജിന്റെ നാലു വയസ് പ്രായമുള്ള നാല് ആടുകളില്‍ ഒന്നിനെയാണ് പുലി കൊന്നത്. മറ്റുള്ള മൂന്ന് ആടുകള്‍ കൂട്ടിനുള്ളിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആടിനെ കറക്കുന്നതിനായി വന്ന ജോര്‍ജ്ജിന്റെ ‘ാര്യയാണ് ആടിനെ ചത്തനിലയില്‍ കണ്ടത്. ഫോറസ്റ്റര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളിലുള്‍പ്പെടെ പുലിയിറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിട്ടുണ്ട.്മംഗലംഡാം മലയോര മേഖലയില്‍ നിരന്തരം പുലിയിറങ്ങാറുണ്ടെങ്കിലും നാട്ടില്‍ പുറത്ത് വരുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ദിവസഹ്ങളില്‍ ചിറ്റടി, ഇളവപാടം മേഖലകളില്‍ പുലിയെയും പുലിയുടെ കാല്‍പ്പാടുകളും കണ്ടതായി നാട്ടുകാര്‍ പറയുന്നു. ചിറ്റടിയില്‍ പുലിയിറങ്ങി എന്ന വാര്‍ത്ത പരന്നതോട്കൂടി ഭീതിയോട് കൂടിയാണ് നാ്ട്ടുകാര്‍ കഴിയുന്നത്‌