പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വി രാജഗോപാല്‍ അന്തരിച്ചു

Posted on: July 7, 2015 1:40 pm | Last updated: July 7, 2015 at 11:53 pm

rajagopalകൊച്ചി: പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന വി രാജഗോപാല്‍(63) അന്തരിച്ചു. ഇന്നു രാവിലെ കൊച്ചിയിലെ പി വി എസ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് പന്നിയങ്കര സ്വദേശിയാണ്. മൃതദേഹം വൈകീട്ടോടെ കോഴിക്കോടെത്തിക്കും. നാളെ രാവിലെ 10ന് മാനാരി ശ്മശാനത്തിലാണ് സംസ്‌കാരം.

അഞ്ച് ഒളിംപിക്‌സുകളും ആറ് ഏഷ്യാഡും ഒരു യൂത്ത് ഒളിംപിക്‌സും രാജഗോപാല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.