കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സമരം പിന്‍വലിച്ചു

Posted on: July 6, 2015 10:30 pm | Last updated: July 7, 2015 at 7:53 am
SHARE

 

ksrtcതിരുവനന്തപുരം:   വിവിധ ആവശ്യങ്ങളുന്നയിച്ച് കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു) തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. പെന്‍ഷന്‍ കുടിശ്ശിക സെപ്തംബറോടെ കൊടുത്തുതീര്‍ക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ഒപ്പം ഡി എയുടെ എട്ട് ശതമാനവും സെപ്തംബറില്‍ തന്നെ കൊടുത്തുതീര്‍ക്കുമെന്നും ഇതുസംബന്ധിച്ച് തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മുന്‍ മാസങ്ങലളിലെ പെന്‍ഷന്‍ കുടിശ്ശിക ഡിസംബര്‍ മാസത്തോടെയും നല്‍കുമെന്നും മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.  പെന്‍ഷന്‍ കുടിശ്ശിക, ഡി എ കുടിശ്ശിക, ഷെഡ്യൂളുകള്‍ കാര്യക്ഷമമായി ഓപറേറ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്.