അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Posted on: July 6, 2015 11:13 am | Last updated: July 7, 2015 at 7:52 am

bijimol21തിരുവനന്തപുരം: പെരുവന്താനം വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഇ എസ് ബിജിമോളാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ജനപ്രതിനിധിക്ക് ചേര്‍ന്ന പരിപാടിയല്ല എം എല്‍ എയുടെ ഭാഹത്ത് നിന്നുണ്ടായതെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

ബിജിമോള്‍ നടത്തിയത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണെന്നും ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് എ ഡി എം ചെയ്തതെന്നും മുഖ്യമന്ത്രിയും മറുപടി നല്‍കി. മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.