Connect with us

Kerala

കരിപ്പൂര്‍ വെടിവെപ്പ്: സണ്ണി ജോസഫിനെ മെഡിക്കല്‍ കോളജ് സെല്ലിലേക്ക് മാറ്റി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എയര്‍പോര്‍ട്ട് ഫയര്‍ സൂപ്രണ്ട് സണ്ണി തോമസിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റിമാന്‍ഡ് പ്രതികള്‍ക്കുള്ള സെല്ലിലേക്ക് മാറ്റി.
വിമാനത്താവളത്തില്‍ ദേഹ പരിശോധനയെ തുടര്‍ന്നു സി ഐ എസ് എഫ് ജവാന്മാരും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സണ്ണി ജോസഫിനു പരുക്കേറ്റത് ജവാന്‍ ശിവറാം ചൗധരിയില്‍ നിന്ന് മര്‍ദനമേറ്റ് നട്ടെല്ല് തകര്‍ന്നാണ് സണ്ണിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് സണ്ണി തോമസ് കൊണ്ടോട്ടിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തി. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ നിഷി ആശുപത്രിയിലെത്തി സണ്ണി തോമസിനെ റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് റിപ്പോര്‍ട്ട് മഞ്ചേരി ജയില്‍ സൂപ്രണ്ടിനു കൈമാറി. റിമാന്‍ഡ് പ്രതിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയാന്‍ പ്രത്യേക അനുമതി ആവശ്യമുള്ളതിനാല്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് റിമാന്‍ഡ് പ്രതികള്‍ക്കുള്ള സെല്ലിലേക്ക് മാ ററു ക യാ യി രു ന്നു. വെടിവെപ്പു കേസിലെ പ്രതി ജവാന്‍ ശിവറാം ചൗധരിയും കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ ഇതെ വരെ അറസ്റ്റ് ചെയ്തിട്ടില്ല.

Latest