വോള്‍വോ എസ്60 ടി6 ഇന്ത്യയില്‍ പുറത്തിറക്കി

Posted on: July 5, 2015 10:34 am | Last updated: July 5, 2015 at 10:34 am

Volvo-S60-T6-300615ന്യൂഡല്‍ഹി: വോള്‍വോയുടെ പുതിയ പെര്‍ഫോമന്‍സ് ഓറിയന്റഡ് വേര്‍ഷനായ എസ്60 ഇന്ത്യയില്‍ അവതരിപ്പിച്ചു. 42 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ എക്‌സ് ഷോറൂം വില. 2011ല്‍ വോള്‍വോ എസ്60 ടി6 ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ വില്‍പന മോശമായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം പിന്‍വലിക്കുകയായിരുന്നു.

2.0 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്. 5.9 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗതയിലെത്തും. മണിക്കൂറില്‍ 230 കിലോമീറ്ററാണ് കൂടിയ വേഗത. ഒരു ലിറ്ററിന് 15.6 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധന ക്ഷമത.

ബി എം ഡബ്ലിയു 3 സിരീസ്, ഔഡി എ4, ജഗ്വാര്‍ എക്‌സ് എഫ്, മേഴ്‌സിഡസ് ബെന്‍സ് സി ക്ലാസ് എന്നീ മോഡലുകളുമായാണ് വോള്‍വോ എസ്60 ടി6 വിപണിയില്‍ മല്‍സരിക്കേണ്ടി വരിക.