അര്‍ജന്റീനയെ അട്ടിമറിച്ച് ചിലിക്ക് കോപ്പ കിരീടം

Posted on: July 5, 2015 5:02 am | Last updated: July 6, 2015 at 8:20 am

copa new2

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് ചിലിക്ക് കിരീടം. 14 തവണ കോപ്പ അമേരിക്ക കിരീടം നേടിയ അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തളച്ചാണ് ചിലി അപ്രതീക്ഷിത വിജയം സ്വന്തമാക്കിയത്.

copa new

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് ചിലിയുടെ ജയം. ഇഞ്ചുറിടൈമിലും എക്‌സട്രാടൈമിലും ഗോള്‍രഹിത സമനിലയില്‍ തുടര്‍ന്നതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അര്‍ജന്റീനയ്ക്കായി കിക്കെടുത്ത മെസി ലക്ഷ്യം കണ്ടപ്പോള്‍ ഹിഗ്വെയ്‌ന്റെയും ബനേഗയുടെയും കിക്ക് പാഴായി.

ചിലിയ്ക്കായി ഫെര്‍ണാണ്ടസ് വിദാല്‍, അരാന്‍ ക്വിസ്, സാഞ്ചസ് എന്നിവരാണ് ഗോള്‍വല കിലുക്കിയത്.