പശുക്കളെ കൊല്ലുന്നത് ഹിന്ദു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നതിന് തുല്യം: ആര്‍ എസ് എസ്

Posted on: July 3, 2015 1:47 pm | Last updated: July 4, 2015 at 1:45 am
SHARE

cow knrന്യൂഡല്‍ഹി: പശുക്കളെ കൊല്ലുകയോ കടത്തുകയോ ചെയ്യുന്നത് ഹിന്ദു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നതിനും ക്ഷേത്രം തകര്‍ത്തുന്നതിനും തുല്യമാണെന്ന് ആര്‍ എസ് എസ്. പശ്ചിമ ബംഗാളിലെ ആര്‍ എസ് എസ് നേതാവ് ജിഷ്ണു ബസുവാണ് വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യയില്‍ നിന്ന് ബംഗ്ലദേശിലേക്ക് പശുക്കളെ കടത്തുന്നതു സംബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കാലികളെ കടത്തിക്കൊണ്ടുപോകുന്നത് തടയണമെന്ന് അതിര്‍ത്തി സുരക്ഷാ സേനക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ 90,000 കന്നുകാലികളെയാണ് ബി എസ് എഫ് അതിര്‍ത്തിയില്‍ തടഞ്ഞത്. ഇന്ത്യക്കാരും ബംഗ്ലാദേശുകാരുമായ 400 പേരെയും അറസ്റ്റ് ചെയ്തു.