Connect with us

Wayanad

മാണ്ടാട്ട് മെസ് അക്രമം: സുന്നി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം

Published

|

Last Updated

മാണ്ടാട്: ജമാഅത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴിലുള്ള മെസ്സിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍ സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ 28ന് അര്‍ധരാത്രിയോടെയാണ് സംഭവം.
സംഭവത്തിന് പിന്നില്‍ സുന്നീ പ്രവര്‍ത്തകരാണെന്നാണ് മഹല്ലില്‍ ചിലര്‍ കുപ്രചാരണം നടത്തുന്നത്. എന്നാല്‍ സംഭവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സുന്നി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ ഗൂഢതന്ത്രം പുറത്തു കൊണ്ടു വരണമെന്നും യഥാര്‍ഥ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ കഴിഞ്ഞ 28ന് മാണ്ടാട് സകൂളില്‍ ജാതി മത ഭേദമന്യെ നൂറുക്കണക്കിനാളുകള്‍ക്ക് അരി വിതരണവും രോഗികള്‍ക്ക് മരുന്ന് വിതരണവും നടത്തിയിരുന്നു. എന്നാല്‍ ഈ പരിപാടി അലങ്കോലപ്പെടുത്താനും സ്‌കൂള്‍ പെര്‍മിഷന്‍ മുടക്കാനും ഒരു വിഭാഗം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.
ഇതില്‍ വിറളി പൂണ്ട സാമൂഹിക വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് സുന്നി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനും മുമ്പും റിലീഫ് ഡേ, ജീലാനി അനുസ്മരണം തുടങ്ങിയ പരിപാടികള്‍ മുടക്കാനും ശ്രമം നടത്തിയിരുന്നു. ഇതും പരാജയപ്പെടുകയായിരുന്നു. അന്ന് പോലീസ് ഇടപെടലാണ് സുന്നീ പ്രവര്‍ത്തകര്‍ക്ക് തുണയായത്. മഹല്ലില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്ര ശക്തികള്‍ക്കെതിരെ ആത്മസംയമനം പാലിക്കണമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ മുന്നോട്ട് വരുന്നവരെ പിന്തിരിപ്പിക്കാന്‍ ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സമൂഹം തിരിച്ചറിയണമെന്നും എസ് വൈ എസ് യൂനിറ്റ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. യോഗം കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
ഇല്ലിക്കോട്ട് അബൂബക്കര്‍, ബഷീര്‍ മാണ്ടാട്, ബാവ മണക്കോടന്‍, ഖാദര്‍ എം, സലീം ഈറക്കല്‍, ഉസ്മാന്‍ മണക്കോടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം ബി ഉസ്മാന്‍ നന്ദിയും പറഞ്ഞു.

Latest