സാമ്പത്തിക മാന്ദ്യം: ഗ്രീക്ക് യുവാക്കള്‍ രാജ്യം വിടുന്നു

Posted on: July 3, 2015 5:17 am | Last updated: July 3, 2015 at 12:17 am

ഏതന്‍സ്: ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുവാക്കള്‍ രാജ്യം വിടുന്നു. വര്‍ഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും തൊഴിലില്ലായ്മയും കാരണമാണ് ഈ ഒഴിഞ്ഞു പോക്ക്. ഗ്രീസ് വളരെ സുന്ദര രാജ്യമാണ്. പക്ഷെ ഇവിടെ ജീവിക്കുന്നതും ദൈനം ദിന ജീവിത സാഹചര്യങ്ങളോട് ഏറ്റുമുട്ടേണ്ടി വരുന്നതും ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. ഗ്രീസില്‍ ഞാന്‍ നല്ലൊരു ഭാവി കാണുന്നുമില്ല. യൂനിവേഴ്‌സിറ്റി ബില്ലടക്കാന്‍ കഴിയാതെ മാതാവിനെ സഹായിക്കാനായി പഠനം ഉപേക്ഷിച്ച 21 കാരന്‍ ദനി ഇയോര്‍ദാക് പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പയെടുത്ത പണം തിരച്ചടക്കാനാകാത്തതിനാല്‍ ചര്‍ച്ചകള്‍ നിലച്ചതോടെയാണ് രാജ്യത്തെ ഏകദേശം 50 ശതമാനം യുവാക്കളും തൊഴിലില്ലായ്മയില്‍ അകപ്പെട്ടത്. 2010 ല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 200,000 ത്തോളം ഗ്രീക്ക് പൗരന്‍മാര്‍ രാജ്യം വിട്ടു. തൊഴില്‍രാഹിത്യം, വളരെ തുച്ഛമായ വേതനം, പതിവായ അഴിമതി, ജനാധിപത്യത്തിന്റെ അഭാവം തുടങ്ങിയ കാരണങ്ങള്‍കൊണ്ടാണ് അവര്‍ രാജ്യം വിട്ടത്.