പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തി വെച്ചു

Posted on: July 2, 2015 11:38 am | Last updated: July 2, 2015 at 11:49 pm

niyamasabha

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പാഠപുസ്തക വിതരണത്തിലുണ്ടായ വീഴ്ച്ചയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്. മാത്യു ടി തോമസ് ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

സ്വകാര്യ പ്രസുകളെ സഹായിക്കാനാണ് സര്‍ക്കാര്‍ പാഠപുസ്തക അച്ചടി വൈകിപ്പിക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു. ജൂലൈ 20നകം പാഠപുസ്തകം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി സഭയെ അറിയിച്ചു. എന്നാല്‍ മറുപടിയില്‍ തൃപ്തരാവാതെ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു.