കല്യാണ മണ്ഡപങ്ങളില്‍ മോഷണം: പ്രതി പിടിയില്‍

Posted on: July 2, 2015 10:45 am | Last updated: July 2, 2015 at 10:45 am

pkd-chandran
പാലക്കാട്: കല്യാണ ദിവസങ്ങളില്‍ കല്യാണ മണ്ഡപങ്ങളില്‍ ചെന്നു തിരക്കിനിടയില്‍ മോഷണം പതിവാക്കിയ തൃശൂര്‍ ചേര്‍പ്പ്, പേരിഞ്ചേരി പെരുംപറമ്പില്‍ പരേതനായ വിജയന്‍ മകന്‍ ചന്ദ്രന്‍ എന്ന സുമേഷ് എന്ന ആളെയാണ് ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ അറസ്റ്റുചെയ്തത്.
പാലക്കാട് സ്റ്റേഡിയം ബൈപാസിലുള്ള എല്‍ജി ഷോറൂമില്‍ മോഷ്ടിച്ച ചെക്കുമായി ചെന്ന് 42 ഇഞ്ച് എല്‍ഇഡി ടിവി ഈ വിരുതന്‍ വാങ്ങിയിരുന്നു. ശേഷം കടക്കാര്‍ ചെക്ക്, കളക്ഷനുവേണ്ടി ബാങ്കിലേക്ക് അയച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇതോടെ പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടന്നുവരവെയാണ് ഇന്നലെ രാവിലെ പ്രതിയെപിടികൂടിയത്. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ ഈ മാസം നടന്ന വിവാഹ ചടങ്ങിനിടെ രാമകൃഷ്ണന്‍ എന്നയാളുടെ കുടുംബത്തിന്റെ ആറായിരം രൂപവിലയുള്ള ഫോണും ചെക്കുബുക്കും അടങ്ങിയ ബാഗ് മോഷ്ടിക്കുകയായിരുന്നു. ഈ ചെക്കുലീഫാണ് എല്‍ജി ഷോറൂമില്‍ നല്‍കിയത്.
കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തിലും ഇയാള്‍ കഴിഞ്ഞ മാസം പണവും ആപ്പിള്‍ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ചെടുത്തിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ ഇത്തരത്തില്‍ തൃശൂരിലും പാലക്കാടും നിരവധി ഇടങ്ങളിലും നിരവധി കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസിന് അറിവു ലഭിച്ചു.
ടൗണ്‍ സൗത്ത് സിഐ പ്രമോദിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഷിജു എബ്രഹാം, ജൂനിയര്‍ എസ്‌ഐമാരായ ഹരീഷ്, ജയപ്രകാശ്, ഗ്രേഡ് എസ്‌ഐ ഗോപിനാഥന്‍, ക്രൈം സ്‌ക്വാഡ് അംഗം സാജിദ് എന്നിവരടങ്ങിയ സംഘമാണ ്‌കേസ് അന്വേഷിച്ചത്.