മാറാക്കരയില്‍ രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

Posted on: July 2, 2015 9:33 am | Last updated: July 2, 2015 at 9:33 am

കാടാമ്പുഴ: മാറാക്കര ഗ്രാമ പഞ്ചായത്തില്‍ രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒറ്റകത്ത് ജമീലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പ്രധാനാധ്യാപകര്‍ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗം തീരുമാനിച്ചു. വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനം, ക്ലോറിനേഷന്‍, ബോധവത്കരണം എന്നിവ ഊര്‍ജ്ജിതപെടുത്തുന്നതോടൊപ്പം പള്ളി കമ്മിറ്റികളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചകളില്‍ ആരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. അഹമ്മദ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മൂര്‍ക്കത്ത് നദീറ ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലീം മണ്ടായപ്പുറം, കല്ലന്‍ ആമിന സംസാരിച്ചു.