വയനാട്ടില്‍ കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം; കളക്ടറെ തിരുത്തി മുഖ്യമന്ത്രി

Posted on: July 1, 2015 10:00 pm | Last updated: July 1, 2015 at 10:00 pm
SHARE

oommenchandiതിരുവനന്തപുരം: വയനാട് ജില്ലയില്‍ ഉയരംകൂടിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ കളക്ടര്‍ കേശവേന്ദ്രകുമാറിനെ തിരുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വയനാട്ടില്‍ വന്‍ കെട്ടിടങ്ങള്‍ പാടില്ലെന്ന കളക്ടറുടെ നിലപാടിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘ജില്ലാ കളക്ടര്‍ പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടല്ല. ബഹുനില കെട്ടിടങ്ങള്‍ വരണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഫയര്‍ഫോഴ്‌സിന് ഉപകരണമില്ലാത്തതിന്റെ പേരില്‍ കെട്ടിട നിര്‍മ്മാണം തടയാനാകില്ല. കെട്ടിടങ്ങള്‍ പരിസ്ഥിത സൗഹൃദമായിരിക്കണമെന്നതാണ് സര്‍ക്കാര്‍ നയം’ മുഖ്യമന്ത്രി പറഞ്ഞു.

പാരിസ്ഥിതിക പ്രാധാന്യമുള്ള ജില്ലയായ വയനാട്ടില്‍ വന്‍കിട കെട്ടിട നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ ഇന്ന് ഉത്തരവിറക്കിയിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ജില്ലയെന്ന് മുന്‍കൂട്ടി കണ്ടാണ് ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here