വടകരയില്‍ വന്‍ വിദേശ മദ്യ വേട്ട; ഒരാള്‍ അറസ്റ്റില്‍

Posted on: July 1, 2015 9:00 pm | Last updated: July 1, 2015 at 9:30 pm

കോഴിക്കോട്;വടകരയില്‍ വന്‍ വിദേശ മദ്യ വേട്ട. മാഹിയില്‍ നിന്ന് കടത്തുകയായിരുന്ന മുന്തിയ ഇനം 313 കുപ്പി വിദേശ മദ്യമാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മേപ്പയ്യൂര്‍ സ്വദേശി രോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരത്ത് വക്കില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട കാറില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. കാറിന്റെ െ്രെഡവറാണ് പിടിയിലായ രോഹിത്.വടകര സി.ഐ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മദ്യ കടത്ത് പിടികൂടിയത്.