വയനാട്ടില്‍ കെട്ടിട നിര്‍മാണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി

Posted on: July 1, 2015 4:57 pm | Last updated: July 1, 2015 at 10:56 pm
SHARE

buildingകല്‍പ്പറ്റ: വയനാട്ടില്‍ വന്‍കിട നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്. ഗ്രാമപ്രദേശങ്ങളില്‍ മൂന്ന് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പാടില്ല, വൈത്തിരി മേഖലയിലെ ലക്കിടിയില്‍ രണ്ട് നിലയില്‍ കൂടുതല്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

നഗരസഭാ അതിര്‍ത്തികളില്‍ക്കൂടി നാല് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് പരമാവധി നാല് നിലകള്‍ വരെ ആകാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

പാരിസ്ഥിതിക ദുരന്തങ്ങള്‍ മുന്നില്‍ക്കണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.