കൊരട്ടി ഗ്രാമപഞ്ചായത്തില്‍ ഔഷധ സസ്യ ഗ്രാമം

Posted on: July 1, 2015 1:48 pm | Last updated: July 1, 2015 at 1:48 pm

punarnava1
തൃശൂര്‍: അന്യം നിന്നുകൊണ്ടിരിക്കുന്ന ഔഷധ സസ്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൊരട്ടി ഗ്രാമപഞ്ചായത്ത് ഔഷധ സസ്യവിതരണവും തണല്‍മരത്തൈവിതരണവും നടത്തി. ഇതിന്റെ ഭാഗമായി 13 ാം വാര്‍ഡിലെ ഓരോ വീടുകളിലേക്കും വ്യത്യസ്തമായ വൃക്ഷത്തെകള്‍ വിതരണംചെയ്തു.
വഴിയോര മരത്തണല്‍ പദ്ധതിയുടെ ഭാഗമായി ദേശിയപാതയുടെ ഓരത്ത് വൃക്ഷത്തെവച്ച് പിടിപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ലില്ലി പൗലോസ് അധ്യക്ഷയായി. ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഡെപ്യൂട്ടി റേഞ്ച ്‌പോലീസ് ഓഫീസര്‍ വി. വിജയന്‍, മഴക്കാലരോഗങ്ങളെക്കുറിച്ച് ഡോ.എന്‍ .ആര്‍ മനോജ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
യോഗത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയ#ിച്ച വ്യക്തികളെ യോഗത്തില്‍ ആദരിച്ചു. ബൈജു സി കെ (മാതൃകാ കര്‍ഷകന്‍),കൊച്ചുമേരി ജോസ് (മാതൃക കര്‍ഷക) പൊന്നു ജലാര്‍ദ്ധ്, ആര്യ എ നായര്‍ (ഫുള്‍ എ പഌസ് എസ് എസ് എല്‍ സി) റൈസ എലിയാസ് (അണ്ണായൂനിവേഴ്‌സിറ്റി 48#ാ#ം റാങ്ക്) സോജി ജോണി (മികച്ച കമ്യൂണിറ്റി നഴ്‌സ്) ജോര്‍ജ്ജ് പടയാട്ടി (റെയില്‍വേ ഡിവിഷന്‍ മികച്ച കീമാന്‍) ജോസഫ് വടക്കും ചേരി( മികച്ച സേവനം ആംബുലന്‍സ് ഡ്രൈവര്‍) എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു.