Connect with us

Malappuram

നാഥനില്ലാതെ മഞ്ചേരി മെഡിക്കല്‍ കോളജ്

Published

|

Last Updated

മഞ്ചേരി: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് നാഥനില്ലാ കളരിയാകുന്നു. മഞ്ചേരിയിലെ ആരോഗ്യ രംഗം കുത്തഴിഞ്ഞ രീതിയിലേക്കും കൂപ്പു കുത്തുന്നു.
ജനറല്‍ ആശുപത്രി ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജ് എന്നാക്കി മാറ്റിയതോടെ രോഗികള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ സ്ഥിതി യനീയമാണ്. പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍ ശമ്പളം ലഭിക്കാതെ മൂന്നു വര്‍ഷത്തോടെ ജോലി ചെയ്തു ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായി ഇന്നലെ ചുമതലയേറ്റു. ആലപ്പുഴ മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവിയെ മഞ്ചേരിയിലേക്ക് നിയോഗിച്ചെങ്കിലും അഴര്‍ ചുമതലയേറ്റെടുക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചു.
ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെയും സൂപ്രണ്ട്, സെക്രട്ടറി, ക്ലാര്‍ക്ക് തുടങ്ങിയ അത്യാവശ്യ ചുമതലകള്‍ വഹിക്കേണ്ടവര്‍ ഇല്ലാതെയുമാണ് മഞ്ചേരി മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. മഞ്ചേരി ജനറല്‍ ആശുപത്രിയിലെ പി ജി, ഡിപ്ലോമ ബിരുദമുള്ള ഡോക്ടര്‍മാരെ അസിസ്റ്റന്റ് പ്രൊഫസര്‍മാരും സീനിയര്‍ റിസഡന്റുമാരായി ചുമതലപ്പെടുത്തിയിരിക്കുകയാണ്. 300 കിടക്കകളുള്ള ആശുപത്രി സൗകര്യം മെഡിക്കല്‍ കോളജിന് അത്യാവശ്യമാണ്. ഇതു ലക്ഷ്യമിട്ടാണ് ജനറല്‍ ആശുപത്രിയെ ക്യാമ്പസാക്കി മാറ്റിയത്. ക്ലാസുകള്‍ നടത്താന്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഇല്ലാതാക്കുകയും ബോര്‍ഡ് മാറ്റി കോളജാക്കുകയും ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ ഏറ്റവും പ്രസവം നടന്നിരുന്നത്. മഞ്ചേരി ജനറല്‍ ആശുപത്രിയിലായിരുന്നു. മാസം 600-700 പ്രസവം വരെ നടന്നു. ഇപ്പോഴിത് 300-400 ആയി. പ്രസവ കേസുകള്‍ കോഴിക്കോട്ടേക്കും ഹൃദ്‌രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും റഫര്‍ ചെയ്യുന്ന ദുരവസ്ഥയാണിന്നും രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് ലഭിച്ചിരുന്ന സൗകര്യങ്ങള്‍ ഇല്ലാതെ ഡോക്ടര്‍മാരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലേക്ക് നിര്‍ബന്ധപൂര്‍വം മാറ്റുന്നതിലൂടെ സാധാരണ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാല്ലാതാക്കുന്ന ദുസ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നത്.

Latest