റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; ചുവന്ന മുണ്ട് കാണിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു

Posted on: July 1, 2015 10:52 am | Last updated: July 1, 2015 at 10:52 am

train

കൊയിലാണ്ടി: മേല്‍പ്പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍. തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഏഴ് മണിയോടെയാണ് ബംഗാള്‍ സ്വദേശിയായ തൊഴിലാളി ട്രാക്കില്‍ വിള്ളല്‍ കണ്ടത്. സമീപത്തെ വീട്ടിലുണ്ടായിരുന്നവരെ ഇയാള്‍ വിവരമറിയിക്കുമ്പോഴേക്കും കണ്ണൂര്‍ ഭാഗത്തേക്കുള്ള ലോക്കല്‍ ട്രെയിന്‍ പാളത്തിലൂടെ കടന്നുവരുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശ വാസികളായ സുരേഷ്, പ്രകാശന്‍ എന്നിവര്‍ ട്രാക്കിലൂടെ ചുവന്ന തുണി വീശി ഓടിയാണ് ട്രെയിന്‍ നിര്‍ത്തിച്ചത്. വെള്ളറക്കാട് സ്റ്റേഷനില്‍ നിര്‍ത്തിയതിന് ശേഷം ഓടിത്തുടങ്ങിയ വണ്ടി വേഗത കുറവായതിനാല്‍ പെട്ടന്ന് നിര്‍ത്താന്‍ സാധിച്ചു. തുടര്‍ന്ന് സങ്കേതിക വിദഗ്ധര്‍ എത്തി വിള്ളല്‍ പരിശോധിച്ച ശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.