പരാഗ്വയെ തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍

Posted on: July 1, 2015 9:03 am | Last updated: July 1, 2015 at 10:55 pm

argentina copaആദ്യ റൗണ്ടിലെ സമനിലക്ക് മധുര പ്രതികാരവുമായി അര്‍ജന്റീനക്ക് മിന്നുന്ന ജയം. പരാഗ്വയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ നേടിയാണ് അര്‍ജന്റീന കോപ്പ അമേരിക്ക് ഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീനയുടെ സൂപ്പര്‍ താരനിര മുഴുവന്‍ ലക്ഷ്യം കണ്ട മല്‍സരം പലപ്പോഴും ഏകപക്ഷീയമായി. എയ്ഞ്ചല്‍ ഡി മരിയ രണ്ടുഗോളുകളും റോജോ, പാസ്‌തോര്‍, അഗ്യൂറോ, ഹിഗ്വന്‍ എന്നിവര്‍ ഓരോ ഗോളും നേടി.

നായകന്റെ വേഷത്തില്‍ കളം നിറഞ്ഞ സൂപ്പര്‍ താരം മെസ്സിയാണ് എല്ലാ ഗോളുകള്‍ക്കും വഴിയൊരുക്കിയത്. കളിയുടെ 15-ാം മിനിറ്റില്‍ മെസ്സിയുടെ കിക്ക് റോജോ സുന്ദരമായി വലയിലെത്തിച്ചതോടെയാണ് അര്‍ജന്റീനയുടെ ഗോള്‍ വേട്ടക്ക് തുടക്കമായത്. പിന്നീട് പരാഗ്വന്‍ ഗോള്‍ മുഖത്ത് അര്‍ജന്റീനയുടെ തുടരന്‍ ആക്രമണങ്ങളായിരുന്നു കണ്ടത്. ഡി മരിയയാണ് കളിയിലെ താരം.