Connect with us

Kasargod

പെരിയടുക്ക ബദ്‌രിയ്യ മജ്‌ലിസ് ആണ്ട്‌നേര്‍ച്ച 4,5 തീയ്യതികളില്‍

Published

|

Last Updated

കാസര്‍കോട്: വിശുദ്ധ റമസാനിലെ പതിനേഴാം രാവിനോടനുബന്ധിച്ച് പെരിയടുക്കം സി എം മടവൂര്‍ നഗറില്‍ നടക്കുന്ന ആണ്ട്‌നേര്‍ച്ച പരിപാടിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈമാസം 4,5 തീയ്യതികളില്‍ നടക്കുന്ന ആണ്ട്‌നേര്‍ച്ച ആയിരങ്ങള്‍ക്ക് ആത്മീയ വിരുന്നാകും.
ബദ്‌രീങ്ങളുടെ സ്മണ നിലനിര്‍ത്തുന്നതിനായി മൊഗ്രാല്‍പുത്തൂരിലെ പെരിയടുക്കം ഇബ്‌നു അബ്ബാസ് മസ്ജിദ് ആസ്ഥാനമായി ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ബദ്‌രിയ്യ മജ്‌ലിസിനു കീഴിലാണ് ആണ്ട് നേര്‍ച്ച നടക്കുന്നത്.
4 നു രാവിലെ തളങ്കര മാലിക്ദീനാര്‍, മുഹിമ്മാത്ത് അഹ്ദല്‍ മഖാം, പരപ്പാടി മഖാം എന്നിവിടങ്ങളില്‍ കൂട്ട സിയാറത്തോടെ നേര്‍ച്ചക്ക് തുടക്കമാകും. രാസ്വാഗതസംഘം ട്രഷറര്‍ അബ്ദുറസാഖ് റോസി റൊമാനി പതാക ഉയര്‍ത്തും. ഉച്ചക്ക് ഒരു മണിക്ക് റമളാന്‍ പ്രഭാഷണം ഉസ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്യും.
5 നു സുബ്ഹി നിസ്‌കാരാനന്തരം ഖത്മുല്‍ ഖുര്‍ആന്‍ സദസ്സ്. 10 മണിക്ക് വനിതാ കുടുംബസംഗമത്തില്‍ ഹസൈനാര്‍ മിസ്ബാഹി പ്രസംഗിക്കും. ഉച്ചക്ക് 1 മണിക്ക് ബദര്‍ മൗലിദ് സദസ്സിന് സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കും.
വൈകുന്നേരം 4 മണിക്ക് ബദര്‍ അനുസ്മരണ സമ്മേളനം ജമാഅത്ത് പ്രസിഡണ്ട് കെ എം മൊയ്തുവിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. ഇസ്മാഈല്‍ മിസ്ബാഹി ചെറുമോത്ത് മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് അല്‍ഹദ്ദാദ്, അബ്ദുറഹിം സഖാഫി ചിപ്പാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് സമൂഹ നോമ്പ് തുറയുണ്ടാകും. രാത്രി 9.30 ന് തറാവീഹിനു ശേഷമാണ് ആണ്ട് നേര്‍ച്ച അസ്മാഉല്‍ ബദര്‍ മജ്‌ലിസിനും കൂട്ടുപ്രാര്‍ഥനക്കും ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദിന്‍ ഹദ്ദാദ് തങ്ങള്‍ സഖാഫി നേതൃത്വം നല്‍കും. തുടര്‍ന്ന് തബറൂക് വിതരണത്തോടെ സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഹാഫിസ് സയ്യിദ് ഫഖ്‌റുദ്ദിന്‍ ഹദ്ദാദ് തങ്ങള്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, അബ്ദുറസാഖ് റോസി റൊമാനി, ഹനീഫ് പയോട്ട, മുസ്തഫ ഹനീഫി ചൗക്കി സംബന്ധിച്ചു.

Latest