ദുബൈ തീം പാര്‍ക്കുകള്‍ 2020ല്‍ 500 കോടി നേടും

Posted on: June 30, 2015 10:02 pm | Last updated: June 30, 2015 at 10:02 pm

dubaiദുബൈ: 2020 ആവുമ്പോള്‍ ദുബൈയിലെ തീം പാര്‍ക്കുകളുടെ വരുമാനം 500 കോടി ഡോളറിലേക്ക് എത്തുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 2.5 കോടി വിനോദസഞ്ചാരികളാവും തീം പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കപ്പെടുകയെന്ന് ദുബൈ എന്റര്‍ടൈന്‍മെന്റ് അമ്യൂസ്‌മെന്റ് ആന്‍ഡ് ലെഷര്‍ ഷോ(ഡീല്‍) വ്യക്തമാക്കി. മിന മേഖലയിലെ ഏറ്റവും വലിയ തീം പാര്‍ക്കുകളുടെ പ്ലാറ്റ്‌ഫോമാണ് ഡീല്‍. ജി സി സി മേഖലയില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവിനാണ് കഴിഞ്ഞ വര്‍ഷങ്ങള്‍ സാക്ഷിയാവുന്നത്. ഇത് വരും വര്‍ഷങ്ങളില്‍ വന്‍ വര്‍ധനവ് നേടും. ഈ മേഖലയില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഇതും വിനോദസഞ്ചാരികളുടെ ഒഴുക്കിന് ആക്കംകൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡീല്‍ അധികൃതര്‍ പറഞ്ഞു.