മഹാരാഷ്ട്ര വിദ്യാഭ്യാസമന്ത്രിക്കു നേരെ അഴിമതി ആരോപണം

Posted on: June 30, 2015 7:23 pm | Last updated: June 30, 2015 at 8:25 pm

maharashtra education ministerമുംബൈ: മഹാരാഷ്ട്രയിലെ വിദ്യാഭ്യാസമന്ത്രിയായ വിനോദ് താവ്‌ഡേക്കെതിരെ അഴിമതി ആരോപണം. ടെണ്ടര്‍ വിളിക്കാതെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അഗ്‌നിശമന സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള കരാര്‍ നല്‍കിയെന്നാണ് ആരോപണം. 191 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

മഹാരാഷ്ട്രയില്‍ വനിതാ ശിശുക്ഷേമ മന്ത്രിയായ പങ്കജാ മുണ്ടെയ്‌ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ക്കു പിന്നാലെയാണു വിദ്യാഭ്യാസമന്ത്രിക്കു നേരേയും അഴിമതിയാരോപണം ഉണ്ടായിരിക്കുന്നത്.