കാര്‍ത്തികേയന് ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലിയെന്ന് മുഖ്യമന്ത്രി

Posted on: June 30, 2015 12:40 pm | Last updated: June 30, 2015 at 11:56 pm

ommen chandiതിരുവനന്തപുരം: ജി കാര്‍ത്തികേയന് ജനങ്ങള്‍ ആദരാഞ്ജലിയാണ് അരുവിക്കരയിലെ തിരഞ്ഞെടുപ്പ് വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു ഡി എഫ് നടത്തിയ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് വിജയത്തിലേക്ക് നയിച്ചത്.

യു ഡി എഫ് സര്‍ക്കാറിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്നുവരെ ഒരു മന്ത്രിയേയും തനിക്ക് തള്ളിപ്പറയേണ്ടി വന്നിട്ടില്ല. എല്ലാം പരസ്പരം ചര്‍ച്ച ചെയ്തിട്ടാണ് മുന്നോട്ട് നീങ്ങിയത്.

മദ്യമൊഴുക്കിയാണ് യു ഡി എഫ് വിജയിച്ചതെന്ന കോടിയേരിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണ്. എല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.