അസമിലും മേഘാലയയിലും പശ്ചിമബംഗാളിലും ഭൂചലനം

Posted on: June 28, 2015 1:56 pm | Last updated: June 30, 2015 at 7:57 am
SHARE

earthquakeഗുവാഹത്തി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 6.35ഓടെയായിരുന്നു സംഭവം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

കൊക്രജാര്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൊക്രജാര്‍ റെയില്‍വേ സ്‌റ്റേഷനിലെ പഴയ മതില്‍ തകര്‍ന്നുവീണാണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റതെന്ന് അസം ദുരന്ത നിവാരണ സേന വൃത്തങ്ങള്‍ അറിയിച്ചു.