ബാർ കോഴ: കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് തീരുമാനം

Posted on: June 27, 2015 8:32 pm | Last updated: June 30, 2015 at 7:57 am

k m mani...

കൊച്ചി: ബാര്‍ കോഴക്കേസില്‍ കുറ്റപത്രം സര്‍പ്പിക്കേണ്ടതില്ലെന്ന് വിജിലന്‍സ് തീരുമാനം. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം പോളാണ് ഇതുംസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ആര്‍ സുകേശിന് അദ്ദേഹം നിര്‍ദേശം നല്‍കി. അരുവിക്കരയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടനെയാണ് വിജിലന്‍സ് തീരുമാനം പുറത്തുവന്നത്.

മതിയായ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്ന് നേരത്തെ വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.