സിംബാബ്‌വെ പര്യടന ടീം തിങ്കളാഴ്ച

Posted on: June 27, 2015 10:41 am | Last updated: June 27, 2015 at 10:59 pm

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. ബംഗ്ലാദേശ് പര്യടനത്തില്‍ കളിച്ചവര്‍ ടീമിലുണ്ടാകുമോ എന്നതിനെ കുറിച്ച് ഇനിയും വ്യക്തതയില്ല. രണ്ടാം നിര ടീമിനെയാകും ഇന്ത്യ അയക്കുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സീനിയര്‍ താരങ്ങളാരും തന്നെ ഇതുവരെ സിംബാബ്‌വെ പരമ്പരയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അപേക്ഷിച്ചിട്ടില്ലെന്ന് ചീഫ് സെലക്ടര്‍ സന്ദീപ് പട്ടീല്‍ അറിയിച്ചു.
ഡല്‍ഹിയില്‍ ചേരുന്ന സെലക്ഷന്‍ യോഗത്തില്‍ പരിചയ സമ്പന്നരായ താരങ്ങളെ ഉള്‍പ്പെടുത്തുമെന്ന് തന്നെയാണ് പട്ടീല്‍ നല്‍കുന്ന സൂചന. എന്നാല്‍, വിശ്രമം ആവശ്യമുള്ളവരെ പരിഗണിക്കും.സിംബാബ്‌വെ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം പുനപരിശോധിക്കപ്പെട്ടിട്ടുണ്ട്.