ഫ്രാന്‍സില്‍ ഐഎസ് ഭീകരാക്രമണം: ഒരാള്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്‌

Posted on: June 26, 2015 5:10 pm | Last updated: June 26, 2015 at 11:51 pm

is attack franceപാരീസ്: വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഗ്യാസ് ഫാക്ടറിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ ഫാക്ടറിയിലെ ജീവനക്കാരനെ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു. ഫാക്ടറി വളപ്പില്‍ നിരവധി ചെറുസ്‌ഫോടനങ്ങളും ഉണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാവിലെ 9.50 ഓടെയാണ് ആക്രമണമുണ്ടായത്. വടക്കുപടിഞ്ഞാറന്‍ നഗരമായ ആല്‍ഫൈനിലെ ഗ്രനോബിളിലാണു സംഭവം. കാറിലെത്തിയ രണ്ടംഗ അക്രമിസംഘം സ്‌ഫോടനം നടത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നു ഫ്രഞ്ച് സുരക്ഷ ഏജന്‍സി അധികൃതര്‍ അറിയിച്ചു.