കെഎഫ്‌സി ചിക്കന്‍ സുരക്ഷിതമല്ലെന്ന് ഭക്ഷയവകുപ്പ്

Posted on: June 26, 2015 2:08 pm | Last updated: June 26, 2015 at 11:51 pm

kfc chickenഹൈദരാബാദ്: കെഎഫ്‌സി ചിക്കന്‍ സുരക്ഷിതമല്ലെന്ന് രാസ പരിശോധനാ റിപ്പോര്‍ട്ട്്്.തെലങ്കാന സര്‍ക്കാറിന് കീഴിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.കെഎഫ്‌സിയില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തി. പകര്‍ച്ച രോഗാണുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. അതേസമയം കെഎഫ്‌സിക്കെതിരെ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കെഎഫ്‌സി അധികൃതര്‍ പറഞ്ഞു.
നേരത്തെയും കെഎഫ്‌സി ചിക്കനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.