മുല്ലപ്പെരിയാര്‍: പാരിസ്ഥിതിക പഠനത്തിന് ഉടന്‍ അനുമതിയില്ല

Posted on: June 26, 2015 11:45 am | Last updated: June 26, 2015 at 11:51 pm

mullapperiyarന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുള്ള കേരളത്തിന്റെ അപേക്ഷ പരിഗണിക്കുന്നത് വൈകുമെന്ന് വനം-പരിസ്ഥിതി മന്ത്രാലയം. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതിനാല്‍ സുപ്രീം കോടതി നിര്‍ദ്ദേശത്തിന് ശേഷം മാത്രമെ പുതിയ ഡാമിനായുള്ള പാരിസ്ഥിതിക പഠനത്തിന് അനുമതി നല്‍കാന്‍ സാധിക്കുകയുള്ളുവെന്നാണ് വനം പരിസ്ഥതി മന്ത്രാലയം അനുമതി അറിയിച്ചിരിക്കുന്നത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ പാരിസ്ഥിതിക പഠനത്തിന് അനുമതി നല്‍കിയാല്‍ അത് കോടതി അലക്ഷ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയിലാണ് കേരളം കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്.