എസ് വൈ എസ് റീലീഫ് ഡേ വിജയിപ്പിക്കുക

Posted on: June 26, 2015 5:37 am | Last updated: June 26, 2015 at 11:38 am

മലപ്പുറം: കരുണാ നാളുകളില്‍ കാരുണ്യ കൈനീട്ടം എന്ന സന്ദേശവുമായി ഇന്ന് നടക്കുന്ന എസ് വൈ എസ് റിലീഫ് ഡേ കളക്ഷന്‍ ജില്ലയില്‍ സമ്പൂര്‍ണ വിജയമാക്കാന്‍ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ജനറല്‍ സെക്രട്ടറി ഊരകം അബ്ദുറഹ്മാന്‍ സഖാഫി, ക്ഷേമകാര്യ പ്രസിഡന്റ് അലവി സഖാഫി കൊളത്തൂര്‍, സെക്രട്ടറി അലവി പുതുപ്പറമ്പ് എന്നിവര്‍ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. നിത്യ രോഗികളും നിരാലംബരുമായ സഹോദരങ്ങളെ സഹായിക്കുന്നതിനും സാന്ത്വനമേകുന്നതിനും സംഘടനക്കു കീഴില്‍ വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
വീട്, വിവാഹം, ചികിത്സ തുടങ്ങിയവക്കുള്ള ധനസഹായം, മെഡിക്കല്‍ കാര്‍ഡ്, ആശുപത്രി വാര്‍ഡുകളുടെ നവീകരണം, സൗജന്യ മരുന്ന്-ഭക്ഷണ വിതരണം, ആംബുലന്‍സ് – വളണ്ടിയര്‍ സേവനങ്ങള്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് സേവനം, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ സാന്ത്വനത്തിന് കീഴില്‍ നടന്നുവരുന്നു. ഈ വര്‍ഷം ജില്ലയിലെ മുഴുവന്‍ യൂനിറ്റുകളിലും റിലീഫ് ഡേ കളക്ഷന്‍ നടത്തി 20 സോണുകളിലും 100 ശതമാനം പൂര്‍ത്തിയാക്കുന്നതിനുള്ള പദ്ധതിക്ക് ജില്ലാ കമ്മിറ്റി രൂപം നല്‍കിയിട്ടുണ്ട്.