പോലീസ് വാഹനങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ പാടില്ല: ഡിജിപി

Posted on: June 25, 2015 3:38 pm | Last updated: June 26, 2015 at 1:18 am

tp senkumarതിരുവനന്തപുരം: പോലീസ് വാഹനങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ ഉപയോഗിക്കരുതെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഇലക്‌ട്രോണിക്‌സ് മള്‍ട്ടി ടോണ്‍സ് ഹോണുകള്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഹോണ്‍ ഘടിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.