Connect with us

Kerala

സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് സൂക്ഷിക്കാനും പിന്നീട് ആവശ്യാനുസരണം ലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു.
ഇത്തരത്തില്‍ ഒരു വ്യക്തിക്ക് ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുടങ്ങുന്നതിന് ആ വ്യക്തിയുടെ ആധാര്‍ നമ്പര്‍ മാത്രമാണ് ആവശ്യമായി വരുന്നത്. ഇത്തരത്തില്‍ വ്യക്തിഗത സര്‍ട്ടിഫിക്കറ്റുകളും, മറ്റ് രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോടൊപ്പം ഭാവിയില്‍ തൊഴില്‍ സംബന്ധമായോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായോ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കുന്നതിനു പകരം ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും. ഇങ്ങനെ ലഭ്യമാകുന്ന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിക്കോ/സ്ഥാപനങ്ങള്‍ക്കോ ഡിജിറ്റല്‍ രൂപത്തില്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാവുന്നതാണ്. ഓരോ ആവശ്യത്തിനും ഒന്നിലേറെ തവണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കാനും സാധിക്കും. അതുപോലെ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കേണ്ടിവരുന്നതുമില്ല.
ഡിജിറ്റല്‍ ലോക്കറിനായുള്ള എന്റോള്‍മെന്റ് ക്യാമ്പുകള്‍ 27 വരെ സംസ്ഥാനത്തെ സിവില്‍ സ്റ്റേഷനുകളിലും, തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തും. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുറക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. www. digitallocker. gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ഈ സംവിധാനം ഉപയോഗിക്കാം.

---- facebook comment plugin here -----

Latest