സുധീരന്‍ ഇറച്ചിവെട്ടുകാരന്‍; ആന്റണി അഴിമതിക്ക് വിളക്ക് കൊളുത്തുന്നവന്‍: മറുപടിയുമായി വിഎസ്

Posted on: June 24, 2015 4:48 pm | Last updated: June 25, 2015 at 1:51 am

vs achuthanandanതിരുവനന്തപുരം: തന്നെ അറവുമാടിനോട് ഉപമിച്ച കെപിസിസി പ്രസിഡന്റ് വിഎം സുധീരന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മറുപടി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ ഇറച്ചിവെട്ട് കടയിലെ നിര്‍ത്താന്‍ കഴിയൂ. ഈ കടയിലെ ഇറച്ചിവെട്ടുകാരനാണ് സുധീരനെന്നായിരുന്നു വിഎസിന്റെ മറുപടി. അഴിമതിക്ക് വിളക്ക് കൊളുത്തുന്ന ആറാട്ടുമുണ്ടനായി എകെ ആന്റണി അധ:പതിച്ചുവെന്നും വിഎസ് പരിഹസിച്ചു.