യു എ ഇ എക്‌സ്‌ചേഞ്ച് ഏഴാം വര്‍ഷവും സൂപ്പര്‍ ബ്രാന്‍ഡ്

Posted on: June 24, 2015 4:44 pm | Last updated: June 24, 2015 at 4:44 pm
യു എ ഇ എക്‌സ്‌ചേഞ്ചിനുള്ള സൂപ്പര്‍ ബ്രാന്‍ഡ് ഉപഹാരം യു എ ഇ യിലെ കണ്‍ട്രി ഹെഡ്  വര്‍ഗീസ് മാത്യു സ്വീകരിക്കുന്നു
യു എ ഇ എക്‌സ്‌ചേഞ്ചിനുള്ള സൂപ്പര്‍ ബ്രാന്‍ഡ് ഉപഹാരം യു എ ഇ യിലെ കണ്‍ട്രി ഹെഡ്
വര്‍ഗീസ് മാത്യു സ്വീകരിക്കുന്നു

ദുബൈ: ആഗോള റെമിറ്റന്‍സ്, വിദേശ വിനിമയ, പെയ്‌മെന്റ് സൊലൂഷന്‍സ് ബ്രാന്‍ഡ് ആയ യു എ ഇ എക്‌സ്‌ചേഞ്ച് തുടര്‍ച്ചയായ ഏഴാം വര്‍ഷവും യു എ ഇ യിലെ സൂപ്പര്‍ ബ്രാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ടു. യു എ ഇ യിലെ 1,500 മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നാണ് യു എ ഇ എക്‌സ്‌ചേഞ്ചിനെ വോട്ടു ചെയ്തു തെരഞ്ഞെടുത്തത്.
സൂപ്പര്‍ ബ്രാന്‍ഡ്‌സ് കൗണ്‍സില്‍ മുന്നോട്ടു വെച്ചിരുന്ന മാനദണ്ഡങ്ങളായ വിപണിയിലെ മേധാവിത്വം, ഉപഭോക്തൃ താല്‍പര്യം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് യു എ ഇ എക്‌സ്‌ചേഞ്ചിനെ ഈ വര്‍ഷത്തെ സൂപ്പര്‍ ബ്രാന്‍ഡായി തെരഞ്ഞെടുത്തതെന്ന് യു എ ഇ യിലെ കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു ചൂണ്ടിക്കാട്ടി.