Connect with us

Kozhikode

തൂണേരി: രണ്ടാം ഘട്ട ധനസഹായം വിതരണം ചെയ്തു

Published

|

Last Updated

നാദാപുരം: തൂണേരിയില്‍ അക്രമ സംഭവവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ധന സഹായത്തിന്റെ രണ്ടാം ഘട്ടം വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് നാദാപുരം അതിഥി മന്ദിരത്തിലെത്തിയാണ് നഷ്ട പരിഹാരം നല്‍കിയത്.
4,18,3550 രൂപയാണ് വിതരണം ചെയ്തത്. അക്രമത്തില്‍ സാരമായ പരുക്ക് പറ്റിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധന സഹായം സ്വീകരിക്കാനെത്തിയില്ല. ഇവര്‍ക്കുള്ള ധന സഹായം കുറഞ്ഞു പോയതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ വധക്കേസിലുള്‍പ്പെട്ടവര്‍ക്ക് ധന സഹായമുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ച ലിസ്റ്റിലുള്ള എല്ലാവര്‍ക്കും സഹായം നല്‍കുമെന്നായിരുന്നു കലകടറുടെ മറുപടി. രണ്ട് തവണയായി ആറ് കോടിയില്‍ പരം രൂപയാണ് നല്‍കിയത്.
തുക കുറഞ്ഞു പോയെന്ന പരാതി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തും. വീടാക്രമത്തിനിടയില്‍ പാസ് പോര്‍ട്ട്് നഷ്ടപ്പെട്ടവര്‍ക്ക് ഇനിയും ലഭിച്ചില്ലെങ്കില്‍ കലക്ടറേറ്റുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചു.
ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വില്ലേജ് ഓഫീസ് അധികൃതരെ ചുമതലപ്പെടുത്തി. കണ്‍ട്രോള്‍ റൂം ഡി വൈ എസ് പി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസിന് പുറമേ ഐ ആര്‍ ബി സേനയും ധന സഹായം വിതരണം ചെയ്ത അതിഥി മന്ദിര പരിസരത്തുണ്ടായിരുന്നു. ജനുവരി 22ന് രാത്രിയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്നാണ് വീടുകള്‍ക്ക് നേരെ വ്യാപക അക്രമം നടന്നത്.

Latest