Connect with us

Kerala

പോലീസിനെ കുറിച്ച് പരാതികളും നിര്‍ദേശങ്ങളും ഫേസ്ബുക്കില്‍ നേരിട്ട് ഡിജിപിയെ അറിയിക്കാം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ ക്രിയാത്മക നിദേശങ്ങളും വിമര്‍ശനങ്ങളും ഇനി ഫേസ്ബുക്കിലൂടെ നേരിട്ട് ഡി.ജി.പിയെ അറിയിക്കാം. ഡിജിപി ടി.പി.സെന്‍കുമാറിന്റെ പുതിയ ഫേസ് ബുക്ക് പേജ് ഇതിനായി പ്രവര്‍ത്തനം തുടങ്ങി. ഡിജിപി തന്നെ സംശയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മറുപടി നല്‍കും. സംസ്ഥാന പൊലീസിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ഫേസ്ബുക്ക് പേജിലൂടെ ലഭിക്കും.
ഈ അവസരം അനാവശ്യമായ നിര്‍ദേശങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും പഠിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയാക്കണമെന്നും ഡിജിപി ആമുഖത്തില്‍ പറയുന്നു. പൊലീസിലെ അഴിമതി അവസാനിപ്പിക്കാന്‍ തുടങ്ങിയ ആഭ്യന്തര വിജിലന്‍സിലെ ഉദ്യോഗസ്ഥരുടെ നമ്പറുകളും ഫേസ് ബുക്കിലുണ്ട്. പൊലീസിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ഈ ഉദ്യോഗസ്ഥരുടെ നമ്പരില്‍ വിളിച്ച് അറിയിക്കാം. ട്രാഫിക് നിയമലംഘനം കണ്ടാല്‍ അറിയിക്കാനുള്ള വാട്‌സ്അപ്പ് നമ്പറുമുണ്ട്.
പൊലീസ് മേധാവി പുറത്തിറക്കുന്ന എല്ലാ സര്‍ക്കുലറുകളും ഫേസ് ബുക്കിലൂടെ പൊതുജനങ്ങള്‍ക്ക് വായിക്കാം. അഭിപ്രായമുണ്ടെങ്കില്‍ അറിയിക്കാം. 24 മണിക്കൂറും ഫേസ് ബുക്കിലെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പരിശോധിക്കാനുള്ള സംവിധാനം പൊലീസ് ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.senkumar

Official Address of State Police ChiefKerala State Police Chief speaks…

Posted by State Police Chief Kerala on Monday, June 22, 2015

Latest