ദേശീയ ഗെയിംസിനെ വിലയിടിച്ചു കാണിച്ചത് ശരിയായില്ല: മുഖ്യമന്ത്രി

Posted on: June 24, 2015 12:24 pm | Last updated: June 25, 2015 at 1:52 am

oommenchandiതിരുവനന്തപുരം: കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിനെ പ്രതിപക്ഷം വിലയിടിച്ചു കാണിച്ചത് മോശമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗെയിംസ് നടത്തിപ്പില്‍ അഴിമതിയാരോപിച്ച പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണം. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷം ഉന്നയിച്ച ഓരോ ആരോപണങ്ങളും ഇന്ന് അവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ബാര്‍ കോഴക്കേസില്‍ 309 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ട് ഒരാള്‍ പോലും മൊഴി എതിരായി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.