യുപിയില്‍ ഹോട്ടലില്‍ തീപ്പിടുത്തം; 13 മരണം

Posted on: June 19, 2015 10:49 am | Last updated: June 19, 2015 at 10:31 pm

up hotel fireഅലഹബാദ്: ഉത്തര്‍പ്രദേശില്‍ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തില്‍ 13 പേര്‍ മരിച്ചു. പ്രതാപ്ഗഡിലെ ഹോട്ടല്‍ കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് അഗ്നിബാധയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.