മര്‍കസ് അലുംനി ഭവന് തറക്കല്ലിട്ടു

Posted on: June 19, 2015 12:39 am | Last updated: June 19, 2015 at 12:01 am

കോഴിക്കോട്: സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ തങ്ങളുടെ നാമധേയത്തില്‍ നിര്‍മിക്കുന്ന മര്‍കസ് അലുംനി ഭവന് കുറ്റിയടിച്ചു. കാരന്തൂരിലെ മര്‍കസ് പ്രധാന ക്യാമ്പസില്‍ ഇന്നലെ രാവിലെ സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ അലുംനി ഭവന് കുറ്റിയടിച്ചു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
മര്‍കസില്‍ നിന്ന് ബിരുദമെടുത്ത് പുറത്തിറങ്ങിയ എട്ടായിരത്തിലധികം സഖാഫികളുടെ സ്വപ്നപദ്ധതിയാണ് മര്‍കസ് അലുംനി ഭവന്‍. മര്‍കസ് പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുല്‍ഖാദിര്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം ആധുനിക സൗകര്യങ്ങളോടെയുള്ള അലുംനി ഭവന്‍ നിര്‍മിക്കാന്‍ മര്‍കസ് സഖാഫി കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാവും.
ചടങ്ങില്‍ കുന്ദമംഗലം പ്രസിഡന്റ് എം.പി അശോകന്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി.സി ഇബ്രാഹീം മാസ്റ്റര്‍, ഉനൈസ് മുഹമ്മദ്, ഇ.വി അബ്ദുറഹ്മാന്‍, ഷൗക്കത്തലി, എഞ്ചിനിയര്‍ ദര്‍വേശ്, യൂസുഫ് ഹൈദര്‍ ഹാജി, അബൂബക്കര്‍ ഹാജി കിഴക്കോത്ത് സംബന്ധിച്ചു.