തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നു

Posted on: June 18, 2015 10:08 pm | Last updated: June 19, 2015 at 1:09 am

uae flag അബുദാബി: കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. തിരുവനന്തപുരത്തായിരിക്കും കോണ്‍സുലേറ്റ് സ്ഥാപിക്കുക. ആദ്യമായിട്ടാണ് ഏതെങ്കിലുമൊരു ഗള്‍ഫ് രാജ്യം കേരളത്തില്‍ തങ്ങളുടെ കോണ്‍സുലേറ്റ് തുറക്കുന്നത്. യു എ ഇയിലുള്ള മലയാളികള്‍ക്ക് വളരെയധികം ഉപകാരം നല്‍കുന്ന തീരുമാനമാണിത്.