സരിതയ്ക്കും ബിജുവിനും മൂന്ന്‌ വര്‍ഷം കഠിനതടവ്‌

Posted on: June 18, 2015 1:01 pm | Last updated: June 19, 2015 at 10:31 pm

saritha and bijuപത്തനംതിട്ട: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ്.നായര്‍ക്കും മൂന്ന് വര്‍ഷം വീതം തടവു ശിക്ഷ ലഭിച്ചു. പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജഡ്ജി ജയകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. സരിത 45 ലക്ഷം രൂപയും ബിജു 25 ലക്ഷം രൂപയും പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസില്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാം പ്രതിയായ സരിതയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷ ലഭിച്ചെങ്കിലും സരിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കൊലപാതകം അടക്കമുള്ള മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ ബിജു ജയിലില്‍ തന്നെ തുടരും.

ഇടയാറന്മുള സ്വദേശി ബാബുരാജില്‍ നിന്നു സോളാര്‍ കമ്പനിയുടെ ഓഹരിയെന്ന നിലയില്‍ 1.15 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് വിധി.