കരിപ്പൂര്‍ സംഘര്‍ഷം: സി ഐ എസ് എഫ് ജവാന്മാരുടെ അറസ്റ്റ് രണ്ട് ദിവസം കഴിഞ്ഞ്

Posted on: June 18, 2015 5:09 am | Last updated: June 18, 2015 at 12:11 am

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ഭീകരത സൃഷ്ടിക്കുകയും പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ പിടികൂടാനുള്ള ഒമ്പത് സി ഐ എസ് എഫ് ജവാന്മാരുടെ അറസ്റ്റ് ഞായറാഴ്ചയെ ഉണ്ടാവുകയുള്ളൂ.
ഒമ്പത് ജവാന്മാരെയാണ് ഈ കേസില്‍ പിടികൂടാനുള്ളത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തു വരുന്നത്. പിടികിട്ടാനുള്ള ഒമ്പത് ജവാന്മാരും ഇപ്പോള്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടി ചെയ്തു വരുന്നുണ്ട്. നാല് പേര്‍ നേരത്തെ റിമാന്‍ഡിലായിരുന്നു. ഒമ്പത് പേര്‍ കൂടി അറസ്റ്റിലാകുന്നതോടെ വിമാനത്താവള സുരക്ഷക്ക് മതിയായ ജവാന്മാരുടെ എണ്ണത്തില്‍ കുറവു വരും. പിടികൂടാനുള്ള ഒമ്പത് ജവാന്മാര്‍ക്ക് പകരം ജവാന്മാരെ വിന്യസിച്ചതിന് ശേഷം ഇവരെ അന്വേഷണ സംഘത്തിനു കൈമാറാമെന്ന് ഡെപ്യൂട്ടി കമാണ്ടന്റ് അറിയിച്ചതായി കൊണ്ടോട്ടി സി ഐ സന്തോഷ് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് കേസില്‍ വഴിത്തിരിവുണ്ടാകുമെന്നും അദേഹം പറഞ്ഞു.