ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ദുബൈ ക്രിയേറ്റീവ് ക്ലസ്‌റ്റേഴ്‌സ് ചെയര്‍മാന്‍

Posted on: June 17, 2015 8:42 pm | Last updated: June 17, 2015 at 8:42 pm

Sheikh_Maktoumദുബൈ: ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ ദുബൈ ക്രിയേറ്റീവ് ക്ലസ്‌റ്റേഴ്‌സ് അതോറിറ്റി ചെയര്‍മാനായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിയമിച്ചു.
അഹ്മദ് ബിന്‍ ബയാത്തിനെ അതോറിറ്റിയുടെ ഡയറക്ടര്‍ ജനറലായും ശൈഖ് മുഹമ്മദ് നിയമിച്ചിട്ടുണ്ട്. ദുബൈ ടെക്‌നോളജി ആന്‍ഡ് മീഡിയ ഫ്രീസോണ്‍ അതോറിറ്റിയാണ് പുതിയ ഉത്തരവ് പ്രകാരം ദുബൈ ക്രിയേറ്റീവ് ക്ലസ്റ്റേഴ്‌സ് അതോറിറ്റിയായി മാറിയിരിക്കുന്നത്. ദുബൈയിലെ ക്രിയേറ്റീവ് ഇന്റസ്ട്രികളെ നയിക്കാനുള്ള ചുമതലയാവും അതോറിറ്റിയില്‍ നിക്ഷിപ്തമാവുക. നവീനമായ കണ്ടുപിടുത്തങ്ങളിലൂടെ ദുബൈയുടെ സര്‍വോന്മുഖമായ വികസനമാവും അതോറിറ്റിയുടെ പ്രഥമ പരിഗണന.