റമദാനിലെ സൗജന്യ പാര്‍ക്കിംഗ് സമയം

Posted on: June 17, 2015 6:57 pm | Last updated: June 17, 2015 at 9:10 pm

&MaxW=640&imageVersion=default&AR-150619240അബുദാബി: റമസാനിലെ സൗജന്യ പാര്‍ക്കിംഗ് സമയങ്ങള്‍ പ്രഖ്യാപിച്ചു. തറാവീഹ് നമസ്‌കാര സമയത്ത് ആരാധനാലയങ്ങള്‍ക്ക് സമീപം പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് മവാഖിഫ് അറിയിച്ചു. രണ്ട് സമയങ്ങളിലായാണ് പെയ്ഡ് പാര്‍ക്കിംഗ് സംവിധാനമൊരുക്കിയിരിക്കുന്നത്. ശനി മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയും രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ രണ്ടര വരെയുമാണത്. വെള്ളിയാഴ്ച്ചകളില്‍ ഉച്ചക്ക് 12 മുതല്‍ ശനി രാവിലെ 8.59 വരെ പൂര്‍ണമായും പാര്‍ക്കിംഗ് സൗജന്യമാണ്. വ്യാഴാഴ്ചകളില്‍ മാത്രം രാത്രി ഒമ്പത് മുതല്‍ 12 വരെ മാത്രമേ പാര്‍ക്കിംഗ് അനുവദനീയമുള്ളു. റസിഡന്റ് പാര്‍ക്കിംഗ് സൗകര്യമുള്ളവര്‍ക്ക് രാത്രി ഒമ്പത് മുതല്‍ രാവിലെ എട്ട് വരെയാണ് സൗജന്യ പാര്‍ക്കിംഗ് ലഭിക്കുക.
ട്രാന്‍സ്‌പോര്‍ട് വകുപ്പിന്റെ അബുദാബി സെന്‍ട്രല്‍ മാര്‍ക്കറ്റിലും അല്‍ ഫലാഹ്, മുറൂര്‍, ഇലക്ട്ര സ്ട്രീറ്റുകളിലുമുള്ള സേവന കേന്ദ്രങ്ങള്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെയും ചേംബര്‍ ഓഫ് കൊമേഴ്‌സ്, കോമേഷ്യല്‍ പ്രോപ്പര്‍ട്ടി, ഇത്തിസലാത്ത് എന്നിവയുടെ സേവന കേന്ദ്രങ്ങള്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയും തുറന്ന് പ്രവര്‍ത്തിക്കും.