എസ് എസ് എഫ് റമസാന്‍ പ്രഭാഷണം തിരൂരില്‍

Posted on: June 17, 2015 12:16 am | Last updated: June 17, 2015 at 12:16 am

ssf flagകോഴിക്കോട് : റമസാന്‍ ആത്മവിചാരത്തിന്റെ മാസം പ്രമേയത്തില്‍ എസ് എസ് എഫ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണം 20, 21, 22 തീയതികളില്‍ തിരൂര്‍ വാഗണ്‍ട്രാജഡി ഹാളില്‍ നടക്കും. എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി എ മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തും. പ്രമുഖ പ്രാസ്ഥാനിക നേതാക്കള്‍ മൂന്ന് ദിവസങ്ങളില്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യും. പ്രഭാഷണം വിജയിപ്പിക്കുന്നതിന് വിപുലമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. സംഘടനാ കുടുംബത്തിന്റെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും സംഘടിപ്പിക്കുന്ന പ്രഭാഷണം ശ്രവിക്കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെത്തുമെന്നാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ മുഴുവന്‍ പ്രൊഫഷണല്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലും ഇഫ്താര്‍ സംഗമങ്ങള്‍ നടക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ഡിവിഷനില്‍ ബദ്ര്‍ സൃമൃതി, യൂനിറ്റുകളില്‍ ഇഅ്തികാഫ് ജല്‍സ, സിയാറത്ത് യാത്രകള്‍, ഹിസ്ബ് ക്ലാസ്സുകള്‍, ദര്‍സ് തുടങ്ങി പദ്ധതികള്‍ ക്യാമ്പയിന്‍ കാലത്ത് നടക്കും.