എൻജിനീയറിംഗില്‍ ബി അരുണിനും ആര്‍ക്കിടെക്ച്ചറിൽ ലിസ് തെരേസിനും ഒന്നാം റാങ്ക്

Posted on: June 16, 2015 1:47 pm | Last updated: June 17, 2015 at 3:08 pm

abdurab0

തിരുവനന്തപുരം: എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശി ബി അരുണിനാണ് ഒന്നാം റാങ്ക്. കോഴിക്കോട് സ്വദേശികളായ അമീര്‍ ഹസന്‍, പി ശ്രീരാഗ് നന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചറല്‍ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്.

75,258 പേര്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിന് യോഗ്യത നേടി. എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ആദ്യപത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്കാണ്. ആര്‍ക്കിടെക്ചറല്‍ വിഭാഗത്തില്‍ മലപ്പുറം സ്വദേശി ലിസ് തെരേസിനാണ് ഒന്നാം റാങ്ക്. എറണാകുളം സ്വദേശി അഭിഷേക് എം ആര്‍, കാസര്‍കോട് സ്വദേശി ദേവരാജ് എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി.