Connect with us

Kasargod

മലബാറിലെ ഹൈടെക് പെണ്‍വാണിഭം: പോലീസുകാര്‍ക്കുള്ള ബന്ധം അന്വേഷിക്കുന്നു

Published

|

Last Updated

കാസര്‍കോട്: കേരളത്തില്‍ മലബാറിലെ മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഹൈടെക് പെണ്‍വാണിഭവുമായി സംസ്ഥാനത്തെ പതിനൊന്നോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം സംബന്ധിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി. ഇതിനായി പ്രത്യേക അന്വേഷണ ഏജന്‍സിയെ നിയോഗിച്ചതായാണ് വിവരം.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന മാഫിയാസംഘങ്ങളുമായി പതിനൊന്നോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയത് ഈ സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ കാസര്‍കോട്ടെ ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയാണ്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉന്നത പോലീസ് അധികാരികള്‍ക്ക് സമര്‍പ്പിച്ച ഡി വൈ എസ് പിയെ പൊടുന്നനെ സ്ഥലം മാറ്റുകയും ചെയ്തു.
പോലീസ് ഉേദ്യാഗസ്ഥര്‍ക്ക് സെക്‌സ് റാക്കറ്റുമായുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ അന്വേഷണത്തില്‍ ഇടപെടലുണ്ടാവുകയും അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തുവെന്നാണ് ആക്ഷേപം. കാഞ്ഞങ്ങാട്ടെ ഒരു സ്്്ത്രീയും കോഴിക്കോട്ടെ യുവാവും അടങ്ങുന്ന സംഘമാണ് പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കുന്നത്. കണ്ണൂരിലെയും കോഴിക്കോട്ടെയും ഫഌറ്റുകളില്‍ പെണ്‍കുട്ടികളെ എത്തിക്കുന്നത് ഇവരാണ്. പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവര്‍ ഈ ഫഌറ്റുകളില്‍ വരികയും പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരകളാക്കുകയും ചെയ്യുന്നുവെന്നാണ് നേരത്തെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.
എന്നാല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ട വിവരം പുറത്തുവന്നതോടെ സംഭവത്തില്‍ ആഭ്യന്തരവകുപ്പ് ഇടപെടുകയും പുനരന്വേഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. പ്രത്യക്ഷത്തിലുള്ള അന്വേഷണത്തിന് പകരം രഹസ്യസ്വഭാവമുള്ള അന്വേഷണമായിരിക്കും നടക്കുക.പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെണ്‍വാണിഭവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.

---- facebook comment plugin here -----

Latest